Advertisement

എസ്‌ഐആര്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് റേഷനും ക്ഷേമപെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ല; തീരുമാനമെടുക്കാന്‍ ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകള്‍

May 13, 2026
Google News 3 minutes Read

എസ്‌ഐആര്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ബിഹാര്‍, ബംഗാള്‍ സര്‍ക്കാരുകള്‍. സാമൂഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍, റേഷന്‍ തുടങ്ങിയ നല്‍കില്ല. ഇന്ത്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കുന്നത് എന്തിനെന്ന് ബംഗാള്‍ മന്ത്രി അഗ്‌നിമിത്ര പോള്‍ ചോദിച്ചു. (bengal and bihar to deny welfare benefits to those excluded from SIR)

എസ്‌ഐആറിന് പിന്നാലെ, വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് എതിരെ നടപടികള്‍ ശക്തമാക്കുകയാണ് ബംഗാള്‍ ബിഹാര്‍ സര്‍ക്കാരുകള്‍.റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചു.സാമൂഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പെന്‍ഷനുകള്‍ എന്നിവ നിന്ന് പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് നല്‍കില്ല.ബംഗാളിലെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ കര്‍ശന നിലപാട് വ്യക്തമാക്കിയത്.

Read Also: മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവം ബിഹാറില്‍

എസ്ഐആറില്‍ നിന്ന് പുറത്തായെങ്കിലും ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കിയവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുന്ന വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് പൗരാവകാശ ലംഘനം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Story Highlights : bengal and bihar to deny welfare benefits to those excluded from SIR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here