സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തി; ഡിജിപിക്ക് പരാതി നൽകി നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ
ഡിജിപിക്ക് പരാതി നൽകി കൊല്ലം നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ. സാമൂഹ്യ മാധ്യമത്തിലൂടെ തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് കാട്ടിയാണ് പരാതി. സെക്കുലർ തിങ്കേഴ്സ്, ബെഞ്ചമിൻ ഫ്രാൻസിസ് എന്നീ ഫേസ്ബുക് അക്കൗണ്ടുകൾക്കെതിരെയാണ് പരാതി നൽകിയത്.
നേരത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പരാതി നൽകിയിരുന്നു കേരള കോൺഗ്രസ് എം നേതാവ്. എച്ച് ഹഫീസ് ആണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഇന്ദിരാഭവനിലെത്തിയ നിയുക്ത എം എൽ എമാർക്ക് ആലിംഗനം നൽകുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയ്ക്കും നൽകിയത്. എന്നാൽ അവർ തള്ളിമാറ്റുകയായിരുന്നു. എന്നാൽ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോള്‍ അവർ തള്ളി മാറ്റുകയും ഹസ്തതദാനം നൽകുകയുമായിരുന്നു.
Story Highlights : bindu krishna complaint against cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




