Advertisement

ദീപാദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടില്ല: ഡൽഹിയിൽ തുടരുന്നു

May 13, 2026
Google News 2 minutes Read

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടില്ല. ഡൽഹിയിൽ തുടരുന്നു. ദീപാദാസ് മുൻഷി കേരളത്തിലേക്കെത്തി ചർച്ചകൾ നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന വിവരങ്ങളുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കൂ എന്നാണ് നിലവിലെ വിവരം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ​ഗാന്ധിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹൈക്കമാൻഡ് ഒറ്റപ്പേരിലേക്ക് എത്തിയെന്നാണ് ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ചക്ക് പിന്നാലെ എഐസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് ഖർഗെയുടെ വസതിയിലെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

Read Also: സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തി; ഡിജിപിക്ക് പരാതി നൽകി നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ

വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി അവകാശവാദം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നത്. വിഡി സതീശന്റെ‌യും രമേശ് ചെന്നിത്തലയുടെ വീടുകളിലേക്ക് അണികളും നേതാക്കളും എത്തിയിട്ടുണ്ട്. നിയുക്ത എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം ഹൈക്കമാൻഡ് തേടിയിരുന്നു.

Story Highlights : Deepa Das Munshi does not leave to Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here