Advertisement

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

May 13, 2026
Google News 1 minute Read

തിരുവനന്തപുരം ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു. രണ്ട് പേർക്ക് പരുക്ക്.എ സി നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ACയിൽ ഗ്യാസ് നിറക്കുന്നതിനുടെ ആണ് അപകടം ഉണ്ടായത്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ‌ ഓഫീസിനകത്താണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തിക്കിന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എസി നന്നാക്കാൻ‌ വന്ന് മെക്കാനിക്കുകളാണ് അപകടത്തിൽ പെട്ടത്. പൊട്ടിത്തെറിയുടെ ചീളുകൾ തെറിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : district sports council ac blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here