Advertisement

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധവികാരമല്ല; തിരുത്തൽ എല്ലാതലത്തിലും വേണം, സിപിഐഎം

May 13, 2026
Google News 2 minutes Read
CPIM

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധവികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ എല്ലാ തട്ടിലും ആ പരിശോധന
വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് കനത്ത തോൽവിയാണ്. സംഘടനാ ദൗർബല്യം കാരണമായോയെന്നും പരിശോധന വേണം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുളള തിരുത്തൽ പാർട്ടിയുടെ എല്ലാത്തലത്തിലും വേണെമെന്നാണ് ആവശ്യം. സിപിഐഎം സംസ്ഥാനസമിതിയിലെ ചർച്ചയിലാണ് ആവശ്യമുയർന്നത്. പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങളെ സമീപിച്ചുകൊണ്ടുളള പ്രതികരണങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലായിരുന്നില്ല. ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറയാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനം.

സംസ്ഥാന സമിതിയിൽ സിപിഐക്കെതിരെയും സിപിഐഎം രൂക്ഷ വിമർശനം ഉയർത്തി. പി.എം.ശ്രീ പദ്ധതിയിൽ അടക്കം സിപിഐ ഉന്നയിച്ച ആരോപണങ്ങൾ യുഡിഎഫിന് ശക്തിപകരുന്നതായെന്നാണ് വിലയിരുത്തൽ. കേരള കോൺഗ്രസ് എമ്മിനും വിമർശനമുണ്ട്. കേരളാ കോൺഗ്രസ് എം മുന്നണി വിടാനൊരുങ്ങിയ നീക്കം ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി.

Story Highlights : Election defeat not due to anti-government sentiment; corrections needed at all levels, says CPI(M) state committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here