കൺഫ്യൂഷൻ തീർന്നോ? രാഹുൽ-ഖർഗെ കൂടിക്കാഴ്ച പൂർത്തിയായി
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച പൂർത്തിയായി. ചർച്ച ഒരു മണിക്കൂർ നീണ്ടു. കൂടിക്കാഴ്ച പൂർത്തിയാക്കി രാഹുൽ ഗാന്ധി ഖർഗെയുടെ വസതിയിൽ നിന്ന് മടങ്ങി. ഒറ്റപ്പേരിലേക്ക് എത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ കെ സി വേണുഗോപാലിനെ മല്ലികാർജുൻ ഖർഗെ യോഗത്തിലേക്ക് വിളിപ്പിച്ചെങ്കിലും അദേഹം എത്തിയില്ല.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിക്കുന്നു. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് എത്തുമെന്നാണ് സൂചന. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും കേരളത്തിലേക്ക് മടങ്ങും.
Read Also: മുഖ്യമന്ത്രി കസേരയിലേക്ക് ആര്? സസ്പെൻസ് പൊട്ടിക്കാൻ ഹൈക്കമാൻഡ്, പ്രഖ്യാപനം ഉടൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി അവകാശവാദം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോകുന്നത്.
Story Highlights : Kerala CM debate: Rahul Gandhi-Kharge meeting is over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




