Advertisement

‘രുചിയുടെ ഹൈക്കമാൻഡ്’; സപ്ലെെകോയുടെ പരസ്യവാചകം പിൻവലിക്കണമെന്ന് കോൺഗ്രസ് അനുകൂല സംഘടനകൾ

May 13, 2026
Google News 1 minute Read
supplyco

സപ്ലെെകോയുടെ പരസ്യവാചകത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്ത്. ശബരി വെളിച്ചെണ്ണയുടെ പാക്കിൽ രുചിയുടെ ഹൈക്കമാൻഡ് എന്ന പരസ്യവാചകമാണ് വിവാദമായിരിക്കുന്നത്. സപ്ലൈകോ ഉത്പന്നമായ ശബരി വെളിച്ചെണ്ണയുടെ പുതിയ പാക്കിലെ പരസ്യവാചകമാണ് വിവാദമായത്. രുചിയുടെ ഹൈക്കമാൻഡ് എന്ന പരസ്യവാചകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷൻ രംഗത്തുവന്നു.

സിവിൽ സപ്ലൈസിലെ ചില ഉദ്യോഗസ്ഥരാണ് നീക്കത്തിന് പിന്നിലെന്ന് കോൺഗ്രസ് അനുകൂലസംഘടനകൾ പറയുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കെ ഇങ്ങനെയൊരു പരസ്യം നൽകിയത് ഹൈക്കമാൻഡിനെ ആക്ഷേപിക്കാനാണെന്നാണ് എൻജിഒ അസോസിയേഷൻ്റെ ആരോപണം.

സിവിൽ സപ്ലൈസ് വകുപ്പിൽ ഇടതു സർവീസ് സംഘടനകൾക്കാണ് മുൻതൂക്കം. ഇടതുസംഘടനയിലുള്ളവരാണ് പരസ്യവാചകത്തിന് പിന്നിലെന്നാണ് ആരോപണം. അതേസമയം, വിപണിയിലെത്തിയ വെളിച്ചെണ്ണ പാക്കറ്റുകൾ പിൻവലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സപ്ലൈകോ അധികൃതർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചത്.

Story Highlights : Pro-Congress organizations demand withdrawal of Supplyco advertisement slogan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here