മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രാഹുൽഗാന്ധി മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ എത്തി
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിക്കുന്നു. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും. AICC അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുഡി വസതിയിലേക്ക് രാഹുൽഗാന്ധി എത്തി. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഖർഗെയെ രാഹുൽഗാന്ധി ധരിപ്പിക്കും.
ഇതിനിടെ കേരളത്തിന്റെ സാഹചര്യം എന്തെന്നറിയാനായി കൊടിക്കുന്നിൽ സുരേഷ് എം പിയെ രാഹുൽഗാന്ധി ഫോണിൽ വിളിച്ചു. മുഖ്യമന്ത്രി ചർച്ചകളെ കുറിച്ചും, പദവിയെക്കുറിച്ചും അഭിപ്രായം ചോദിച്ചു. ഉച്ചക്ക് 3.30നാണ് രാഹുൽ വിളിച്ചത്. കേരളത്തിലെ സാഹചര്യത്തെക്കുറിച്ചും തിരക്കി. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും. കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
എഐിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പ്രഖ്യാപനമുണ്ടാകും. അതിനിടെ കെ സി വേണുഗോപാലിനെ മല്ലികാർജുൻ ഖർഗെ യോഗത്തിലേക്ക് വിളിപ്പിച്ചു. കെസിയെ അനുനയിപ്പിക്കാനുള്ള നീക്കമാണെന്നാണ് സൂചന.
Story Highlights : Rahul Gandhi reaches Mallikarjun Kharge’s residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




