Advertisement

‘കരള്‍ നല്‍കിയാല്‍ പത്തുലക്ഷം രൂപ കിട്ടും, വിശ്രമം മൂന്ന് മാസത്തേക്ക് മതി, വൃക്ക റിസ്‌കാണ്’; അവയവക്കച്ചവടത്തിന്റെ ഇടനിലക്കാരന്റെ ശബ്ദരേഖ ട്വന്റിഫോറിന്

May 13, 2026
Google News 3 minutes Read
organ trafficking

അവയവ കടത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ട്വന്റിഫോറിന്. വൃക്ക നല്‍കുന്നതിനേക്കാള്‍ എളുപ്പം കരള്‍ ദാനമെന്നും 10 ലക്ഷം രൂപ വരെ കരളിന് നല്‍കാമെന്നും കച്ചവടത്തിന്റെ ഇടനിലക്കാര്‍ പറയുന്ന ശബ്ദരേഖയാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. അവയവ കച്ചവടത്തിന്റെ വാര്‍ത്തകള്‍ പുരോഗമിക്കുന്നതിനിടെയാണ് എറണാകുളം സ്വദേശിയായ ഇടനിലക്കാരന്റെ വെളിപ്പെടുത്തല്‍. (shocking Audio recording of organ trafficking middleman out now)

വൃക്ക നല്‍കുന്നത് റിസ്‌കാണെന്നും അതിനേക്കാള്‍ എളുപ്പമാണ് കരള്‍ ദാനമെന്നുമാണ് ഇടനിലക്കാരന്‍ പറയുന്നത്. കരള്‍ ഒന്നിന് 10 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഇടനിലക്കാരന്റെ വെളിപ്പെടുത്തല്‍. നിയമപരമായി ലഭിക്കേണ്ട രേഖകളെല്ലാം ശരിയാക്കാം. ഏത് ആശുപത്രിയില്‍ വേണമെങ്കിലും ശസ്ത്രക്രിയ നടത്താം.കരള്‍ മാറ്റശാസ്ത്രക്രിയ കഴിഞ്ഞാല്‍ വെറും മൂന്നുമാസത്തെ വിശ്രമം മാത്രം മതിയെന്നാണ് ഇടനിലക്കാരന്‍ പറയുന്നത്. അവയവ കച്ചവടത്തിന്റെ വാര്‍ത്തകള്‍ തകൃതിയായി വരുന്ന സമയത്ത് തന്നെയാണ് ഒരു മറയും കൂടാതെ വില പേശി കച്ചവടം ഉറപ്പിക്കാനുള്ള ഇടനിലക്കാരന്റെ നീക്കം.

Read Also: തീരുവ ചതിച്ചു; സ്വര്‍ണം പോണ പോക്ക് കണ്ടോ….; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി

തൊട്ടുമുമ്പ് ഒരാള്‍ അവയവം നല്‍കി പോയതേയുള്ളൂവെന്നും ആ ആള്‍ക്കും പത്ത് ലക്ഷം തന്നെയാണ് നല്‍കിയതെന്നും പറഞ്ഞ് കച്ചവടം ഉറപ്പിക്കാന്‍ ഇടനിലക്കാരന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. വൃക്ക ഒരെണ്ണം കൊടുത്താല്‍ പിന്നെ അവശേഷിക്കുന്ന ഒരെണ്ണം കൊണ്ട് ശിഷ്ടകാലം ജീവിക്കേണ്ടി വരുന്നത് വലിയ റിസ്‌കാണ്. കെമിക്കല്‍ റിയാക്ഷനുകള്‍ സംഭവിച്ചാല്‍ ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കരള്‍ കൊടുത്താല്‍ മൂന്ന് മാസം വിശ്രമം മാത്രം മതിയെന്നുമാണ് ഇടനിലക്കാരന്‍ പറയുന്നത്.

Story Highlights : shocking Audio recording of organ trafficking middleman out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here