Advertisement

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

May 13, 2026
Google News 2 minutes Read

മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി തുടരുന്നതിനിടെ വിഡി സതീശന് ഐക്യദാർഢ്യവുമായി അദ്ദേഹത്തെ എറണാകുളം ദേശത്തെ വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്. മുൻ എം എൽ എ എൽദോസ് കുന്നപ്പിള്ളി വി ഡി സതീശനെ സന്ദർശിച്ചു. നിയുക്ത എം എൽ എമാരായ മുഹമ്മദ് ഷിയാസും വി ഇ അബ്ദുൾ ഗഫൂറും നേരത്തെ വി ഡി സതീശനെ കാണാനെത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫ് ഘടക കക്ഷികൾ. തീരുമാനം വൈകുന്നതിൽ പാണക്കാട്ട് ചേർന്ന് മുസ്ലിം ലീഗ് നേതൃയോഗം അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനിടെയാണ് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ മുസ്ലീം ലീഗ് നേതൃ യോഗം ചേർന്നത്.

Read Also: മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ വിമർശനവുമായി ആർഎസ്പിയും രംഗത്ത് വന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെയും എൻ കെ പ്രേമചന്ദ്രൻ എംപിയുടെയും പ്രതികരണങ്ങളിലേക്ക്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകക്ഷികൾക്ക് പങ്കില്ലെന്ന കോൺഗ്രസ് നേതാവ് എം എം ഹസന്റെ പരാമർശത്തിലും നേതാക്കൾ വിമർശനമുയർത്തി.

Story Highlights : Solidarity to VD Satheesan: Flow of Leaders to Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here