24 മണിക്കൂറില്‍ 5.50 ലക്ഷം പേരുടെ പോളിംഗ് ; ട്വന്റിഫോറിന്റെ യൂട്യൂബ് കമ്മ്യൂണിറ്റി പോളില്‍ 88 % പേരുടെ പിന്തുണയും വി ഡി സതീശന്
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ട്വന്റി ഫോറിന്റെ യൂട്യൂബ് കമ്മ്യൂണിറ്റി പോളിങ്ങിൽ 88 ശതമാനം ആളുകളും പിന്തുണയ്ക്കുന്നത് വി ഡി സതീശനെ. ഏഴ് ശതമാനം ആളുകളാണ് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നത്. അഞ്ച് ശതമാനം രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. 24 മണിക്കൂറില്‍ 5.50 ലക്ഷം പേരാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയത്.
മിനിറ്റുകൾ എണ്ണി കാത്തിരിക്കുന്ന കേരളത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12 മണിയ്ക്ക് എ ഐ സി സി നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ തന്നെ ഡൽഹിയിൽ നിന്ന് ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. രാഹുൽ ഗാന്ധിയുമായി വേണുഗോപാൽ നടത്തിയ ചർച്ച ഏകദേശം ഒരു മണിക്കൂർ വരെയാണ് നീണ്ടത്. ചർച്ചയിൽ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു.
Story Highlights : 88% support for VD Satheesan in Twentyfour’s YouTube community poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




