തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ
തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ. തമിഴക വെട്രി കഴകം സർക്കാരിന് പിന്തുണ നൽകിയ നേതാക്കൾക്കെതിരെ ഇന്നലെ പാർട്ടി ജനറൽ സെക്രട്ടറിയുടെ നടപടി. വിമത നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് നീക്കി. സി വി ഷൺമുഖം, എസ് പി വേലുമണി, സി. വിജയഭാസ്കരൻ തുടങ്ങി 26 പേർക്കെതിരെയാണ് നടപടിയെടുത്തത്.
ഇന്നലെ നടന്ന വിശ്വാസവോട്ടെടുപ്പിൽ 25 അണ്ണാ ഡിഎംകെ എംഎൽഎമാർ ടിവികെയെ പിന്തുണച്ചിരുന്നു. വിമത എം എൽ എമാരെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് എഐഎഡിഎംകെ വരും ദിവസങ്ങളിൽ കടന്നേക്കും. ടിവികെയിൽ മുഖ്യമന്ത്രിയും 9 മന്ത്രിമാരും അധികാരമേറ്റെടുത്തെങ്കിലും വകുപ്പുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമാകും.
Story Highlights : Further steps to be taken in the split in AIADMK in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




