Advertisement

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

May 14, 2026
Google News 1 minute Read

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തിൽ നടപടിയുമായി നേതൃത്വം.
ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. തൊടുപുഴയിലെ ആഹ്ലാദപ്രകടന ജാഥയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം മുഴക്കിയത്.

പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രവാക്യം മുഴക്കിയതിനാണ് നടപടി. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിൽ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തിൽ നേതൃത്വം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.

Story Highlights : Idukki District Youth League Committee suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here