Advertisement

ട്വിസ്റ്റ്; ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കെ സി ഇല്ല

May 14, 2026
Google News 3 minutes Read

ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്കെത്തുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ കെ സി വേണുഗോപാലില്ല. കെ സി വേണുഗോപാല്‍ ഇതേ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വന്നേക്കുമെന്നായിരുന്നു മുമ്പ് പുറത്തുവന്ന വാര്‍ത്തകള്‍. വൈകീട്ട് നാല് മണിക്കാണ് നേതാക്കള്‍ തിരുവനന്തപുരത്തെത്തുക. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബ സമേതം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈകീട്ട് നേതാക്കള്‍ എത്തിയതിന് ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക എന്നാണ് വിവരം. ( KC venugopal is not on chartered flight from Delhi)

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, ഹൈക്കമാന്‍ഡ് നിരീക്ഷകരായിരുന്ന മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ദുസ്മന്‍ എന്നിവരാണ് ചാര്‍ട്ടേഡ് വിമാനത്തിലുണ്ടാകുക. തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അധികൃതരോട് കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നടക്കുക. ഇതിന് ശേഷം മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. നേതാക്കള്‍ വന്നതിന് ശേഷമാകും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനെത്തുന്നത്. ഇതുനമുമ്പുള്ള അവസാനഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Read Also: ‘ആരെയും വേദനിപ്പിക്കാതെ തീരുമാനമുണ്ടാകണം, കാലതാമസമുണ്ടായത് അതുകൊണ്ടാകും’; ജോസഫ് വാഴയ്ക്കൻ

മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സസ്‌പെന്‍സ് തുടരുകയാണ്. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. എന്തിനാകും രാഹുല്‍ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Story Highlights : KC venugopal is not on chartered flight from Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here