Advertisement

‘RMP മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: CPIM വിമത എംഎൽഎമാരെ കൂടെ നിർത്തുന്നത് സംബന്ധിച്ച് ആലോചന നടത്തും’; എൻ വേണു

May 14, 2026
Google News 2 minutes Read

ആർഎംപി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എൻ വേണു. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടി യോഗത്തിൽ ചർച്ച നടന്നില്ല. യുഡിഎഫിൻ്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു അഭിപ്രായം വന്നിട്ടുമില്ല. സി പി ഐ എം വിമത എംഎൽഎമാരെ കൂടെ നിർത്തുന്നത് സംബന്ധിച്ച് ആലോചന നടത്തുമെന്നും ടി.കെ ഗോവിന്ദൻ,ജി.സുധാകരൻ അടക്കമുള്ളവരുമായി സംസാരിച്ചെന്നും എൻ വേണു പറഞ്ഞു.

കേരളത്തിൽ ഒരു ബദൽ ഇടതുപക്ഷത്തിന് രൂപം കൊടുക്കാനുള്ള ചർച്ചകളിലേക്കാണ് ആർഎംപി കടന്നതെന്ന് എൻ വേണു പറഞ്ഞു. യോജിച്ച പ്രവർത്തനം നിയമസഭയിൽ നടത്താൻ കഴിയുമോ എന്ന് കൂടുതൽ ചർച്ചകൾ നടത്തും. മറ്റ് ചർച്ചകളൊന്നും സംസ്ഥാനകമ്മിറ്റിയിൽ ഉണ്ടായിട്ടില്ല. 2009 മുതൽ ഞങ്ങൾ രാഷ്ട്രീയരംഗത്തുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ച ഇന്നത്തെ അജണ്ടയിലില്ലെന്ന് എൻ വേണു വ്യക്തമാക്കി. ചർച്ചകൾ നടന്നാൽ അറിയിക്കാമെന്ന് അദേഹം കൂട്ടിച്ചേർത്തു.

Read Also: മുഖ്യമന്ത്രി റെഡി: ഇനി മന്ത്രിമാർ, കോൺഗ്രസിന് മുന്നിലെ അടുത്ത കടമ്പ

മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ ഇനി ആകാംക്ഷ മന്ത്രിമാർ ആരെന്നതിലാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരെ തീരുമാനിക്കുന്നതാണ് കോൺഗ്രസിന് മുന്നിലുള്ള കടമ്പ. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതോടെ, മന്ത്രിസഭയിൽ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ കൂടുതൽ അവകാശവാദങ്ങളുമായി വന്നേക്കാം. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടൻ പ്രഖ്യാപിച്ചേക്കും.

Story Highlights : RMP not demands for a ministerial position says N Venu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here