Advertisement

ഇനി വി ഡി സർക്കാർ നയിക്കും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഗവർണറുമായി കൂടിക്കാഴ്ച നടത്തി

May 14, 2026
Google News 1 minute Read

സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വി ഡി സതീശൻ ലോക്ഭവനിൽ എത്തി. മന്ത്രിസഭാ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ദീപ ദാസ് മുൻഷി, സണ്ണി ജോസഫ്, മുഹമ്മദ് ഷിയാസ് എന്നിവർ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. വി ഡി സതീശൻ മുഖ്യമന്ത്രിയായായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യും.

മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യില്ലന്നാണ് നിലവിലെ തീരുമാനം. മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിവരം പിന്നീട് അറിയിക്കാം എന്ന് യുഡിഎഫ് നേതാക്കൾ ഗവർണറോട് പറഞ്ഞു. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യും.

മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. നിയമസഭ കക്ഷിയോഗം പൂര്‍ത്തിയായി.വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തിൽ വിഡി സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്. എഐസിസി തീരുമാനം ദീപദാസ് മുൻഷി ആദ്യം യോഗത്തെ അറിയിച്ചു.

Story Highlights : v d satheeshan meets governor as kerala cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here