Advertisement

‘സതീശനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡിന് നന്ദി: സമുദായ നേതാക്കൾക്ക് കീഴ്പ്പെടാത്ത നേതാവ്’: വിഎം സുധീരൻ

May 14, 2026
Google News 2 minutes Read

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് സ്വഭാവിക നീതിയെന്ന് വി എം സുധീരൻ. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഡി സതീശനാണ്. കേരളത്തിലെ ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനമാണ്. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയ നേതാവാണ് വി ഡി സതീശൻ. അധികാരത്തിലെത്തുമ്പോൾ അടുത്തു കൂടുന്ന ചങ്ങാതിമാരെ സൂക്ഷിക്കണമെന്നും വി ഡി സതീശന് വി എം സുധീരന്റെ ഉപദേശം.

സമുദായിക നേതാക്കൾക്ക് കീഴ്പ്പെടാത്ത നേതാവാണ് സതീശനെന്ന് സുധീരൻ പറഞ്ഞു. ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് അദേഹം പറഞ്ഞു. സതീശന് കിട്ടിയ പിന്തുണ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല. ഐക്യ ജനാധിപത്യ മുന്നണിയുടെ അന്തസ്സുയർത്തി പിടിച്ചു. സതീശനിൽ കേരളത്തിന് പ്രതീക്ഷയുണ്ട്. കേരളത്തിന് മാതൃകയാകണമെന്ന് വിഎം സുധീരൻ പറഞ്ഞു.

Read Also: ‘സതീശനെ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അനുഗ്രഹം തേടിയാണ് വിഎം സുധീരന്റെ വീട്ടിലെത്തിയതെന്ന് വി ഡി സതീശൻ പറഞ്ഞു. എന്റെ ഗുരുതുല്യനാണ് സുധീരൻ. അദ്ദേഹം പ്രസിഡന്റ് ആയപ്പോൾ വൈസ് പ്രസിഡന്റ് ആകാൻ ഭാഗ്യം ലഭിച്ചു. തന്നെ ശാസിക്കാൻ അധികാരമുള്ളയാളാണ് വിഎം സുധീരൻ‌ എന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ കൂട്ടിച്ചേർത്തു.

എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.

Story Highlights : V M Sudheeran says V D Satheesan was made CM by natural justice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here