Advertisement

‘വിജയത്തിന്റെ രാജ ശില്പി കെ സി തന്നെ, ചെന്നിത്തല ഭാഗ്യദോഷി; വി ഡി സതീശനെ പാരമ്പര്യം അനുസരിച്ച് AICC തീരുമാനിച്ചു’; വെള്ളാപ്പള്ളി നടേശൻ

May 14, 2026
Google News 2 minutes Read

യുഡിഎഫ് നേടിയ മിന്നും വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശനെ പാരമ്പര്യം അനുസരിച്ചു AICC തീരുമാനിച്ചു. കോൺഗ്രസുകാർ അത് ആഘോഷിക്കുന്നു. ഞാൻ തന്നെ പറഞ്ഞതാണ് പിണറായി ഭരണത്തിൽ വരണമെന്ന ആഗ്രഹം, അത് നടന്നില്ല. 100 സീറ്റ്‌ എന്ന് അവർ പറഞ്ഞത് ഒരു രസത്തിന് പറഞ്ഞതാണ്, കൂട്ടായ പ്രവർത്തി, എല്ലാവരും ഒരേ മനസ്സോടെ UDF നെ നയിച്ചുവെന്നും വെള്ളപ്പാള്ളി വ്യക്തമാക്കി.

സതീശന് നല്ലരീതിയിൽ, സാമൂഹിക നീതിക്ക് അനുസൃതമായ ഭരണം കാഴ്ചവയ്ക്കാൻ സാധിക്കട്ടെ. വിജയത്തിന്റെ രാജ ശില്പി കെ സി തന്നെ ആയിരുന്നു. ആളുകൊണ്ടും അർഥംകൊണ്ടും പോരാടി. എംപി ആയ ഒരാൾ ഉണ്ടാകും എന്ന് നമ്മൾ ആരും കരുതിയില്ല. വിജയ ശില്പി വേണുഗോപാൽ തന്നെ. അർഹിക്കുന്ന സ്ഥാനങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ആളാണ് ചെന്നിത്തല.

പരിചയംകൊണ്ടും സീനിയർ എന്ന നിലയിലും യോഗ്യൻ ആയിരുന്നു. ഭരണത്തിന്റെ ഭാഗം ആകുന്നില്ല എന്ന് ചെന്നിത്തല പറഞ്ഞുകേട്ടു. അദ്ദേഹത്തിന്റെ പങ്ക് കുറച്ചു കാണാൻ കഴിയില്ല. എല്ലാ ജനങ്ങൾക്കും അറിയാം ആരുടെ സമ്മർദ്ദം ആണെന്ന്. ഞാൻ പറയുന്നില്ല. അറിയാഹാരം കഴിക്കുന്നവർക്ക് അറിയാം ആരാണ് ഉൾപ്പെടാനും ഉൾപ്പെടാതെ ഇരിക്കാനും കാരണം എന്ന്. അഭിപ്രായം പറയാം, തീരുമാനം AICC യുടെ ആണ്. ഞാൻ പിണറായി തുടർഭരണത്തിൽ വരണമെന്ന് പരസ്യമായി പറഞ്ഞവനാണ്.

തോറ്റതിന് കാരണം ഞാനാണെന്ന് പോലും മാധ്യമങ്ങൾ പറഞ്ഞു. സുകുമാരൻ നായർ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നില്ല. അനവസരത്തിലാണ് പറഞ്ഞത്. പറയണ്ടപ്പോൾ പറഞ്ഞില്ല. ലീഗിന് മേൽകൈ ഉണ്ടാകും എന്നതിൽ സംശയം ഇല്ല. അവർക്ക് സ്വാധീനം ഉണ്ട്. അവർക്ക് വേണ്ട വകുപ്പ് അവർ വാങ്ങി എടുക്കും.രമേശിനെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിചയ സമ്പന്നൻ ആണ്. മെയ്‌ വഴക്കത്തോടെ കൊണ്ടുപോകാൻ കഴിവുള്ള ആളാണ്. ഒരു ഭാഗ്യദോഷി ആണ് ചെന്നിത്തല. എത്ര വലിയ പദവികളിൽ ഇരിക്കേണ്ട ആളാണ്. ഗ്രൂപ്പിസത്തിൽ ഇരയായി ചെന്നിത്തല. സമുദായങ്ങൾ സമുദായത്തിന്റെ കാര്യം പറഞ്ഞാൽ പോരെ. താക്കോൽ വേണം പൂട്ട് എന്നൊക്കെ ഇപ്പോൾ പറയേണ്ട കാര്യം ഉണ്ടോ. NSS ന്റെ പ്രതികരണം രമേശ്‌ ചെന്നിത്തലയുടെ ഭാവി നശിപ്പിക്കും.NSS പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാൻ ആകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Story Highlights : vellapally natesan praises udf and v d satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here