Advertisement

‘കഴിഞ്ഞ വർഷങ്ങളേക്കാൾ ഈ വർഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്; ജനങ്ങൾ കൈപ്പുനീര് കുടിക്കും എന്ന് പറയരുത്’; കെ എൻ ബാലഗോപാൽ

May 15, 2026
Google News 2 minutes Read

കേരളം പാപ്പരായ സംസ്ഥാനം ആണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആന്റണിയുടെ അവകാശവാദം വസ്തുതാപരമായി തെറ്റാണെന്നും സാഹചര്യം മനസ്സിലാക്കാതെയാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയതെന്നും ബാലഗോപാൽ പറഞ്ഞു. എല്ലാ പേയ്മെന്റുകളും കൊടുത്തു തീർത്തു. എ കെ ആന്റണി ബഹുമാനിക്കുന്ന നേതാവ്, അദ്ദേഹത്തിന് ചില തെറ്റിദ്ധാരണകൾ ഉണ്ട്.

കഴിഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാകും. അദ്ദേഹം ഒരു സമയം തരുകയാണെങ്കിൽ ഈ കാര്യങ്ങൾ അദ്ദേഹത്തെ നേരിൽ കണ്ട് ബോധ്യപ്പെടുത്താം. കഴിഞ്ഞ വർഷങ്ങളേക്കാൾ ഈ വർഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.സർക്കാർ വരുന്നതിനുമുമ്പ് ജനങ്ങൾ കൈപ്പുനീര് കുടിക്കും എന്ന് പറയരുത്. പണ്ടത്തെപ്പോലെ കാര്യങ്ങൾ പറഞ്ഞാൽ ഇപ്പോൾ ജനങ്ങൾ വിശ്വസിക്കില്ല. അദ്ദേഹം ഇങ്ങനെ പറഞ്ഞതിൽ വിഷമമുണ്ടെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

LDF സർക്കാരിനോട് കാണിച്ച അതെ അവഗണന UDF സർക്കാരിനോടും കേന്ദ്രസർക്കാർ കാണിക്കും. അന്ന് സംസ്ഥാനത്തിന്റെ പൊതുതാല്പര്യം സംരക്ഷിക്കുന്നതിനായി സർക്കാരിനോപ്പം പ്രതിപക്ഷം എന്ന നിലയിൽ ഉണ്ടാകും. ഓടുന്ന പട്ടിക്ക് ഒരു മുഴം എറിഞ്ഞതാണ് എ കെ ആന്റണി എന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തെ അത്രത്തോളം ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനകാര്യ വകുപ്പ് യാതൊരു തടസ്സവുമില്ലാതെ ഫണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 2 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചു. കേന്ദ്രം ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നിട്ടില്ലെന്നും ശമ്പളമോ പെൻഷനോ വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : kn balagopal rejects ak antony bankrupt kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here