Advertisement

‘പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റ്; തീരുമാനം റദ്ദാക്കണം’; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം

May 15, 2026
Google News 3 minutes Read
pinarayi vijayan

പിണറായി വിജയനും , എം.വി ഗോവിന്ദനും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റെന്ന് അംഗങ്ങള്‍. കണ്ണൂരിലെ പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പിന്തുണച്ചത് ഭാര്യയെ മാത്രമെന്നും , സംഘടന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. (Pinarayi Vijayan and M.V. Govindan criticized at CPIM Pathanamthitta district secretariat)

പിണറായിക്ക് പ്രായപരിധി ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാന്‍ മാത്രംമാണ്. തോറ്റ ശേഷം പ്രതിപക്ഷനേതാവ് ആക്കാനല്ല. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റ് – തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

Read Also: തലസ്ഥാനത്ത് കെ സി വേണുഗോപാല്‍ -ദീപദാസ് മുന്‍ഷി കൂടിക്കാഴ്ച; മന്ത്രിസഭാ രൂപീകരണം ചര്‍ച്ചയായതായി സൂചന

മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിക്ക് അന്യമായിരുന്നുവെന്നും പാര്‍ട്ടിക്കാര്‍ക്ക് ഒരു വിലയും ഇല്ലായിരുന്നുവെന്നും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിക്ക് താത്പര്യമുള്ളവരെ മാത്രം ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ നിയമിച്ചു. പിണറായിയുടെയും മന്ത്രിമാരുടെയും ശൈലി വലിയ തിരിച്ചടിയായി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. നാളെ ജില്ലാ കമ്മിറ്റി ചേരും.

അതേസമയം, വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാര്‍ഥി നിര്‍ണയത്തെ പി ജയരാജന്‍ കുറ്റപ്പെടുത്തി. അതിനിടെ, കണ്ണൂരിലെ തിരിച്ചടിയെ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ന്യായീകരിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്നും വിമര്‍ശനമുണ്ടായി.

Story Highlights : Pinarayi Vijayan and M.V. Govindan criticized at CPIM Pathanamthitta district secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here