Advertisement

‘പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചു’; ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

May 16, 2026
Google News 2 minutes Read

ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല. അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് ‘ ധീരനായ ‘ പിണറായി വിജയൻ ആയിരുന്നു. ഷൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തു. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നു.

എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും നേതൃത്വത്തിന് നേരെ വിമർശനമുയർന്നു. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല. ‘പിണറായിയുടെ വീട്ടിൽ പോയി ചോദിക്ക്’ പരാമർശനത്തിനും വിമർശനം. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി ആ പ്രതികരണം. അത് കേട്ടില്ലെന്ന് വച്ചാൽ എന്തായിരുന്നു കുഴപ്പമെന്ന് സെക്രട്ടറിയേറ്റിൽ ചോദ്യമുയർന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും അമിത ആത്മവിശ്വാസമുണ്ടായി, വി. കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോർച്ചയുണ്ടായി. അടിയൊഴുക്ക് മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനം.

Story Highlights : cpim party criticizm against veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here