Advertisement

‘ബിനോയ് വിശ്വം പോരാ’; നിലപാടുകള്‍ക്ക് ശക്തിയില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

May 16, 2026
Google News 3 minutes Read
criticism against Binoy Vishwam in CPI Alappuzha District Council

സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പോരെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ശക്തിയില്ലെന്നും മുന്‍ സെക്രട്ടറിമാരെ അപേക്ഷിച്ച് പ്രവര്‍ത്തനം മോശമെന്നും വിമര്‍ശനമുയര്‍ന്നു. (criticism against Binoy Vishwam in CPI Alappuzha District Council)

പല കാര്യങ്ങളിലും കൃത്യ സമയത്ത് പാര്‍ട്ടി നിലപാട് പറയുന്നതില്‍ ബിനോയ് വിശ്വം പരാജയപ്പെട്ടെന്നാണ് വിമര്‍ശനം. ആശമാരുടെ സമരം നടന്ന സമയത്ത് ഉള്‍പ്പെടെ മൗനം പാലിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് തോറ്റശേഷം നിലപാട് വ്യക്തമാക്കി. നിലപാടെടുക്കാന്‍ വൈകുന്നതും നിലപാടുകള്‍ ശക്തമല്ലാത്തതും പാര്‍ട്ടിയെ പരിഹാസ്യമാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

Read Also: പ്രധാനമന്ത്രിയുടെ ദ്വിദിന നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനം തുടങ്ങി; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ധാരണ

അതേസമയം ഹരിപ്പാട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മത്സരിച്ചപ്പോള്‍ പോലും യുവാക്കള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയില്ലെന്നും ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. എഐവൈഎഫ് പ്രവര്‍ത്തകര്‍ പോലും പ്രചാരണ പരിപാടികള്‍ക്കും മറ്റും ഇറങ്ങിയില്ല. പാര്‍ട്ടിയില്‍ നിന്നും യുവാക്കള്‍ അകന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതേസമയം കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നുവെന്നും ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Story Highlights : criticism against Binoy Vishwam in CPI Alappuzha District Council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here