‘പൊന്നാനിയിലെ എല്‍ഡിഎഫിന്റെ തോല്‍വി ഗൗരവതരം; പിന്നില്‍ നിരവധി കാരണങ്ങള്‍’; മുന്‍ എംഎല്‍എ പി നന്ദകുമാര്‍
പൊന്നാനിയിലെ എല്‍ഡിഎഫിന്റെ തോല്‍വി ഗൗരവതരമെന്ന് മുന്‍ എംഎല്‍എ പി നന്ദകുമാര്‍ ട്വന്റിഫോറിനോട്. തോല്‍വിക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. സിപിഐഎമ്മും, എല്‍ഡിഎഫും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും, തിരുത്തേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പാര്‍ട്ടി അത് തിരുത്തുമെന്നും പി നന്ദകുമാര്‍ പറഞ്ഞു.
കേരളത്തിലെ ഞങ്ങള്‍ പ്രതീക്ഷിച്ച പല മണ്ഡലങ്ങളും നഷ്ടപ്പെട്ടു. പൊന്നാനിയെക്കാളും സ്വാധീനമുള്ള മണ്ഡലം നഷ്ടപ്പെട്ടിട്ടുണ്ട്്. പക്ഷേ, പൊന്നാനിയിലെ പരാജയം ഗൗരവകരമാണ്. അതിന് നിരവധി മാനങ്ങളുണ്ട്. ആ പരാജയത്തെ സംബന്ധിച്ചിടത്തോളം. ദ്രുവീകരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ? സംഘടനാ ദൗര്‍ബല്യത്തിന്റെ അടിസ്ഥാനത്തിലാണോ തോല്‍വി ഉണ്ടായിട്ടുള്ളത് – തുടങ്ങിയ കാര്യങ്ങളെല്ലാം സിപിഐഎമ്മും എല്‍ഡിഎഫും വിശദമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ആ പരിശോധന കഴിഞ്ഞ ശേഷം വളരെ വ്യക്തമായ രൂപത്തിലേക്ക് കാര്യങ്ങള്‍ മനസിലാക്കി തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്തും. തിരുത്തിക്കൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ ശൈലിയെ വിമര്‍ശിച്ച് കണ്ണൂര്‍- കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പരാമര്‍ശമുണ്ടായി. പിണറായി വിജയന്‍ നയിച്ചതാണ് കനത്ത തോല്‍വിക്ക് കാരണമെന്നും പിണറായി പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. തോല്‍വിയും വോട്ട് ചോര്‍ച്ചയും അപ്രതീക്ഷിതമെന്നാണ് കോഴിക്കോട്ടെ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും, എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു.
Story Highlights : LDF’s defeat in Ponnani is serious; Former MLA P Nandakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




