Advertisement

‘നിയുക്ത മുഖ്യമന്ത്രിയെ കണ്ടു; പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കി; ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചു’; ആശാ പ്രവര്‍ത്തകര്‍

May 16, 2026
Google News 2 minutes Read
v d meet asha workers

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ആശ സമരസമിതി നേതാക്കള്‍. പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും
ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചുവെന്നും ആശമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ശുഭപ്രതീക്ഷ എന്നും ആശാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ഞങ്ങളുടെ സമരത്തിന് ഞങ്ങളോടൊപ്പം 226 ദിവസവും എല്ലാ പിന്തുണയും നല്‍കി നിരവധി തവണ സമരപ്പന്തലില്‍ വന്ന ആളാണ് നിയുക്ത മുഖ്യമന്ത്രി. സമരത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദിയര്‍പ്പിക്കാനും മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് എത്തിയത്. അദ്ദേഹം കേരളത്തിന് മുന്നില്‍ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്. അത് നടപ്പാക്കും എന്നുള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ. വളരെ വൈകാരികമായി തന്നെയാണ് സമരപ്പന്തലില്‍ വരുന്ന ഓരോ ഘട്ടത്തിലും അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നതും – ആശമാര്‍ വ്യക്തമാക്കി.

Read Also: വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും

അതേസമയം, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ധാരണ. രാത്രി ഹൈക്കമാന്‍ഡിന് പട്ടിക കൈമാറും.
കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ ധാരണ ഉണ്ടാകും. ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നല്‍കും. ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് ക്യാബിനറ്റ് പദവി കൂടി നല്‍കാന്‍ സാധ്യതയില്ല. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കും.

മന്ത്രിസഭയില്‍ പിടിമുറിക്കാന്‍ തലസ്ഥാനത്ത് നിര്‍ണായ നീക്കങ്ങളാണ് നടക്കുന്നത്. കെസി വേണുഗോപാലിന്റെ വീട്ടില്‍ രമേശ് ചെന്നിത്തല പക്ഷ നേതാക്കളും പഴയ എ ഗ്രൂപ്പ് നേതാക്കളുമെത്തി. കെസി വേണുഗോപാല്‍ രമേശ് ചെന്നിത്തലുമായി കൂടിക്കാഴ്ച നടത്തും.

Story Highlights : Met Chief Minister; assured that he would keep his word; said asha workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here