Advertisement

അപു ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കരുതെന്ന് തോമസ് ഉണ്ണിയാടന്‍ അനുകൂലികള്‍; ‘ടേം വ്യവസ്ഥ’ നിര്‍ദേശം സ്വീകരിക്കാതെ അനൂപ് ജേക്കബ്; ചര്‍ച്ചകള്‍ തുടരുന്നു

May 16, 2026
Google News 3 minutes Read
minister discussions inside udf updates| apu joseph| anoop jacob

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ആരാകണമെന്നതില്‍ കോണ്‍ഗ്രസിലെ ഘടകക്ഷികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നും സാധിച്ചില്ല. ആരെ മന്ത്രിയാക്കണമെന്നതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കമുണ്ട്. അപു ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന്‍ അനുകൂലികള്‍ പ്രതിഷേധിച്ചു.രണ്ട് മന്ത്രിമാരെന്ന ആവശ്യത്തില്‍ നിന്ന് ജോസഫ് വിഭാഗം പിന്നോട്ടില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെയും തുടരുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. (minister discussions inside udf updates| apu joseph| anoop jacob)

ഷിബു ബേബി ജോണും സി പി ജോണും മന്ത്രിസ്ഥാനം ഉറപ്പിക്കുമ്പോള്‍ അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇരുവര്‍ക്കും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഇരുവരും. അനൂപ് ജേക്കബിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് കെപിസിസി നടത്തുന്നത്. ഇന്ന് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അനൂപ് സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ നാളെയും ചര്‍ച്ചയ്ക്ക് അനൂപിനെ വിളിച്ചിട്ടുണ്ട്. മുമ്പ് മന്ത്രിയായത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അനൂപ് ജേക്കബ് ടേം വ്യവസ്ഥയില്ലാതെ മന്ത്രിയാക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.

Read Also: കാമുകന്‍ പണം അയയ്ക്കുന്നത് നിര്‍ത്തി; മഹാരാഷ്ട്രയില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് കാമുകനെ കൊന്ന് പ്ലാസ്റ്റിക്ക് ഡ്രമ്മിലാക്കി ഉപേക്ഷിച്ചു

നാളെ മന്ത്രി സഭയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ദീപാദാസ് മുന്‍ഷി വ്യക്തമാക്കിയിരിക്കുന്നത്. നാളെ 2 മണിക്ക് പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. ചര്‍ച്ചകള്‍ നാളെയും തുടരും. മുസ്ലീം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലികുട്ടി, കെ എം ഷാജി, എന്‍. ഷംസുദീന്‍, വിഇ അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പായിട്ടുണ്ട്. രമേശ് ചെന്നിത്തല, കെ മുരളിധരന്‍, എം ലിജു, പി സി വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ആവശ്യങ്ങളില്‍ നേതൃത്വം എന്ത് തീരുമാനമെടുക്കുമെന്നതും മറ്റൊരു ആകാംക്ഷയാണ്.

Story Highlights : minister discussions inside udf updates| apu joseph| anoop jacob

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here