പയ്യന്നൂർ സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ ആകാത്ത മണ്ഡലം, എനിക്ക് ലഭിച്ചത് ചരിത്ര വിജയം; ആർഎസ്പിയിൽ ചേരില്ലല്ലെന്ന് വി കുഞ്ഞികൃഷ്ണൻ
പയ്യന്നൂർ മണ്ഡലം സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ ആകാത്ത മണ്ഡലം ആയിരുന്നു, തനിക്ക് ലഭിച്ചത് ചരിത്ര വിജയമെന്ന് വി കുഞ്ഞികൃഷ്ണൻ. ആർഎസ്പിയിൽ ചേരില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയിലേക്കും ഇല്ലെന്ന് തുടക്കത്തിലെ പ്രഖ്യാപിച്ചതാണ്. ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്. തനിക്ക് ആർഎസ്പിയുടെ സീറ്റിൽ ഐക്യ ജനാധിപത്യമുന്നണി പിന്തുണ നൽകി.
അതുകൊണ്ടാണ് ആർഎസ്പിയുടെ ഓഫീസിൽവന്നത്. സിപിഐഎം വലിയ അപചയത്തിലാണ്. തെറ്റ് തിരുത്തണം. ഞാൻ ആവശ്യപ്പെടുന്നത് സിപിഐഎമ്മിനുള്ളിൽ തെറ്റ് തിരുത്തണം എന്നാണ്. സിപിഐഎം പാർട്ടി വലിയ അപചയത്തിലാണ്. ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അണികൾ തിരുത്താൻ തയ്യാറായി. സർക്കാർ ചുമതലയേറ്റെടുത്ത ശേഷം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തും. ഒരു ആവശ്യവും മുന്നോട്ടുവെക്കുന്നില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് അവരുടെ ആഭ്യന്തര കാര്യമെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
Story Highlights : v kunhikrishnan not into rsp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




