Advertisement

‘എന്നെ ഒഴിവാക്കി തരണമെന്ന് പറഞ്ഞതാണ്, അപ്പോള്‍ മത്സരിക്കാന്‍ വേറെയാരുമില്ലെന്ന് പറഞ്ഞു’; ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്

May 16, 2026
Google News 3 minutes Read
veena george

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനമൊഴിഞ്ഞത് സ്ഥാനാര്‍ത്ഥിക്ക് താല്പര്യമില്ലാത്തതിനാല്‍ ഒഴിവാക്കിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ഉള്‍പ്പെടെ തെറ്റിദ്ധാരണയുണ്ടാക്കി. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വീണാ ജോര്‍ജ് തിരിച്ചടിച്ചത്. ( veena george angry reaction in cpim district committee meeting)

ആറന്മുളയില്‍ വീണാ ജോര്‍ജിനെ തോല്‍പ്പിച്ചത് അവരുടെ പെരുമാറ്റമാണെന്നാണ് മുമ്പ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. പ്രവര്‍ത്തകര്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവച്ചുവെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് വീണാ ജോര്‍ജിനെതിരെ ഉയര്‍ന്നത്. ജില്ലാ നേതൃത്വത്തിന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ഇന്ന് വീണ തിരിച്ചടിച്ചത്. നാടകീയ സംഭവങ്ങളാണ് ഇന്നത്തെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായത്. മുന്‍ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജിനെ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയാണ് പരാജയപ്പെടുത്തിയത്.

Read Also: ‘മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും, ആവശ്യപ്പെട്ടിട്ടല്ല മുൻപൊന്നും മന്ത്രി ആക്കിയത്’; ജി സുധാകരൻ

മണ്ഡലം സെക്രട്ടറി ഓമല്ലൂര്‍ ശങ്കരന്‍ സ്ഥാനമൊഴിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു വീണാ ജോര്‍ജ് തിരിച്ചടിച്ചത്. ചില നേതാക്കള്‍ പോലും സ്ഥാനാര്‍ഥിക്ക് താത്പര്യമില്ലാത്തതിനാലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞതെന്ന് പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാരും വിശ്വസിക്കാന്‍ ഇടയായെന്നും അവര്‍ പറഞ്ഞു. അതേസമയം ചില നേതാക്കള്‍ വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി ചില പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചു.

Story Highlights : veena george angry reaction in cpim district committee meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here