Advertisement

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

May 17, 2026
Google News 2 minutes Read
roji m john

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടെന്നാണ് ഏറ്റവും പുതിയ വിവരം. റോജി എം ജോണ്‍, ഒ ജെ ജനീഷ് എന്നിവര്‍ക്കാണ് അവസാന നിമിഷം നറുക്ക് വീണിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ഒ ജെ ജനീഷ്. മറ്റ് സമവാക്യങ്ങളൊന്നും നോക്കാതെ യുവമുഖങ്ങളെ പരിഗണിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത്. മുമ്പ് മന്ത്രിസഭയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് ചാണ്ടി ഉമ്മന്റേതാണ്. എന്നാല്‍ ചാണ്ടി ഉമ്മന്‍ അവസാന നിമിഷം തഴപ്പെട്ടതായാണ് വിവരം. (complete list of udf ministers| 2 surprise ministers)

വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, ഐ സി ബാലകൃഷ്ണന്‍, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും.

Read Also: രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവര്‍ അവസാന മണിക്കൂറുകളില്‍ ഒരുമിച്ച് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ടി സിദ്ദിഖിനാണ്. മന്ത്രിപട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണറെ കാണുകയാണ്. മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായേക്കുമെന്നാണ് വിവരം.നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ധനകാര്യത്തിന് പുറമെ തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. ആഭ്യന്തരം ,വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക് നല്‍കും. റവന്യൂ സണ്ണി ജോസഫിനും ആരോഗ്യം – ദേവസ്വം വകുപ്പുകള്‍ കെ മുരളീധരനും വഹിക്കും. ഗതാഗത വകുപ്പ് സി പി ജോണിന് എന്നാണ് വിവരം.

Story Highlights : complete list of udf ministers| 2 surprise ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here