Advertisement

‘പാര്‍ട്ടിയാണ് എനിക്കെല്ലാം; ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വച്ച് പാര്‍ട്ടിയെ വിഷമത്തിലാക്കുക എന്നത് എന്റെ അജണ്ടയില്‍ ഇല്ല’; കെ സി വേണുഗോപാല്‍

May 17, 2026
Google News 3 minutes Read
kc (3)

പാര്‍ട്ടിയാണ് തനിക്ക് വലുത് സ്ഥാനമാനങ്ങളല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വെച്ച് പാര്‍ട്ടിയെ വിഷമത്തില്‍ ആക്കുക എന്നത് തന്റെ അജണ്ടയില്‍ ഇല്ലെന്ന് കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട്. കസേരക്ക് വേണ്ടി പഠിച്ചത് മാറ്റാന്‍ തയാറല്ലെന്നും കെ സിയുടെ വൈകാരിക പ്രതികരണം. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിന് പിന്നാലെ ഒരു ചാനലിന് മാത്രമായി കെ സി വേണുഗോപാല്‍ നല്‍കിയ ആദ്യ പ്രതികരണമാണ് ട്വന്റിഫോറിനു ലഭിച്ചത്. (Congress party is everything to me; said KC Venugopal

പാര്‍ട്ടി ഒന്നിട്ട് മുന്നോട്ട് പോകേണ്ട കാലമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പത്ത് കൊല്ലക്കാലമായിട്ടുള്ള പ്രവര്‍ത്തകരുടെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അറുതി വരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് കേരളത്തിലുണ്ടായത്. ആ ഫലം ജനങ്ങള്‍ക്ക് ലഭിക്കണം. പ്രവര്‍ത്തകര്‍ക്ക് എന്നോടുള്ള സ്‌നേഹം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമാണ്. പാര്‍ട്ടിയാണ് എനിക്കെല്ലാം. നമ്മളെ എവിടെയെങ്കിലും എത്തിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുക എന്നതാണ് ഞാന്‍ പഠിച്ച പാഠം. ആ പാഠം തെറ്റിക്കില്ല – അദ്ദേഹം പറഞ്ഞു.

Read Also: പുത്തന്‍ പ്രതീക്ഷകളിലേക്ക്; സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും

ഏതെങ്കിലും ഒരു പ്രാവശ്യം നമ്മള്‍ ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വച്ച് പാര്‍ട്ടിയെ വിഷമത്തിലാക്കുക എന്നത് അജണ്ടയിലേയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചെയ്യുന്ന സമവായശ്രമങ്ങളെല്ലാം എന്റെ ഉത്തരവാദിത്തമാണ്. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുക്കുക എന്ന് പറഞ്ഞാല്‍ അത് എന്റെയും കൂടി തീരുമാനമല്ലേ. ഓരോ കോണ്‍ഗ്രസുകാരന്റെയും തീരുമാനമല്ലേ – അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ സ്ഥാനങ്ങള്‍ക്കും കസേരകള്‍ക്കും വേണ്ടി മാത്രം നില്‍ക്കുന്ന ഒരു മനസല്ല എന്ന് താന്‍ പലപ്പോഴും പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസരങ്ങള്‍ പാര്‍ട്ടി തന്നിട്ടുണ്ട്. ആ അവസരങ്ങള്‍ ഉപയോഗിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഇന്ന കസേരയില്‍ ഇത്രനാള്‍ ഇരിക്കണമെന്ന മോഹമൊന്നും, കലണ്ടര്‍ ഒന്നും ഞാന്‍ വരച്ചു വച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.

Story Highlights : Congress party is everything to me; said KC Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here