ടേം വ്യവസ്ഥ അംഗീകരിക്കാതെ മാണി സി. കാപ്പന്‍; വി ഡി. സതീശനും രമേശ് ചെന്നിത്തലയും വാക്ക് പാലിക്കണം
മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വി ഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും വാക്ക് പാലിക്കണം. ടീം യുഡിഎഫിന്റെ ഭാഗമാണ് താനെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സീറോ മലങ്കര സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമ്മിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. (Mani C. Kappan refuses to accept term limit)
മാണി സി കാപ്പന്‍ അങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, കൊടി വച്ച വണ്ടിയിലായിരിക്കും തിരിച്ചു വരികയെന്ന് വിഡി സതീശന്‍ തെന്നെ പ്രസംഗിച്ചിരുന്നല്ലോ. കണ്‍വെന്‍ഷന് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും അത് തന്നെ പറഞ്ഞു. രണ്ടുപേരും വാക്ക് പാലിക്കണം – അദ്ദേഹം പറഞ്ഞു.
Read Also: രണ്ട് മന്ത്രിസ്ഥാനം ഇല്ല; കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും
കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാനാണ് നിലവിലെ തീരുമാനം. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ല. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് നീക്കം. ആദ്യം ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ.
അതേസമയം, വിട്ടുവീഴ്ചയ്ക്ക് ഇല്ല എന്നായിരുന്നു മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞത്. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയതായും മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. രണ്ട് മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന ഉത്തമ വിശ്വാസത്തിലാണ് ആവശ്യമുന്നയിച്ചതെന്ന് മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. ഏഴ് എംഎല്‍എമാര്‍ ജയിച്ചു വരികയുള്‍പ്പടെ ചെയ്ത സാഹചര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് മന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണ്. അത് ഞങ്ങള്‍ക്ക് തരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുള്ളതാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നത് – അദ്ദേഹം പറഞ്ഞു.
Story Highlights : Mani C. Kappan refuses to accept term limit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




