Advertisement

മുസ്‌ലിം ലീഗ് മന്ത്രിമാരെ തീരുമാനിച്ചു; പ്രഖ്യാപനം വൈകീട്ട് 5ന്

May 17, 2026
Google News 2 minutes Read
pma

വി. ഡി സതീശൻ മന്ത്രിസഭയിലെ മുസ്ലിംലീഗിന്റെ മന്ത്രിമാരെ തീരുമാനിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ , പി കെ ബഷീർ ,കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും.ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. പ്രഖ്യാപനം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടാകും. ജനങ്ങളെ സേവിക്കൽ ലീഗിന്റെ ഉത്തരവാദിത്തമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു.

ജനങ്ങൾ ജയിപ്പിച്ചതല്ല അവരുടെ ഉത്തരവാദിത്വം ഏൽപ്പിച്ചതാണ്. ഓരോ മണ്ഡലത്തിന്റെയും ഉത്തരവാദിത്വമാണ് ഓരോ എം എൽ എമാരെയും ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. ആ ബോധ്യത്തോടെയായിരിക്കണം മന്ത്രിമാർ പ്രവർത്തിക്കാനെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

ജില്ലാ പ്രാതിനിധ്യമല്ല സംസ്ഥാന പ്രാതിനിധ്യമാണ് മന്ത്രിമാരുടെ നിർണയത്തിൽ പരിഗണിച്ചതെന്ന് പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. പാറയ്ക്കൽ അബ്ദുള്ളയെയും എ കെ എം അഷ്റഫിനെയും മന്ത്രി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തേക്കും. ആറ് ക്യാബിനറ്റ് പദവിക്ക് ലീഗിന് അർഹതയുണ്ടെന്ന് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights : Muslim League ministers decided; announcement to be made today at 5 pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here