Advertisement

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

May 17, 2026
Google News 2 minutes Read

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് എന്‍ടിഎക്ക് ഉള്ളില്‍ നിന്നു എന്ന് കണ്ടെത്തല്‍. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സിബിഐ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷവും ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്നും സിബിഐ പരിശോധിക്കുന്നു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. ഒന്ന് കൈപ്പടയിലും മറ്റൊന്ന് ടൈപ്പ് ചെയ്ത രൂപത്തിലുമായിരുന്നു. കെമിസ്ട്രി വിഭാഗം പി.വി കുല്‍ക്കര്‍ണിയും, ബയോളജി ഭാഗങ്ങള്‍ മനീഷ മന്ദാരെയുമാണ് ചോര്‍ത്തിയത്.

Read Also: രണ്ട് മന്ത്രിസ്ഥാനം ഇല്ല; കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും

സംശയത്തിലുള്ളവരുടെ പട്ടിക ഇതിനോടകം എന്‍ടിഎ സിബിഐക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. നിലവില്‍ ഒന്‍പത് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.പിന്നാലെ നിലവിലുള്ള ചോദ്യപേപ്പര്‍ നിര്‍മ്മാണ സമിതിയെ പൂര്‍ണ്ണമായി ഒഴിക്കാനും എന്‍ടിഎ തീരുമാനിച്ചു.

അതേസമയം, കഴിഞ്ഞവര്‍ഷവും ചോദ്യപേപ്പര്‍ ചോര്‍ന്നതായി സിബിഐ സംശയിക്കുന്നു. രാജസ്ഥാനില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് ദിനേശ് ബിവാളിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ തവണ നീറ്റിന് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്നു. പ്ലസ്ടുവിന് ശരാശരി മാര്‍ക്ക് മാത്രമുള്ള ഇവര്‍ക്ക് നീറ്റില്‍ ഉയര്‍ന്ന സ്‌കോര്‍ കിട്ടിയതിനെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

Story Highlights : NEET exam irregularities; Two sets of question papers leaked from inside NTA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here