Advertisement

ഇനി സതീശന്റെ കാലമല്ലേ….; നാളെ സതീശനെന്ന് പേരുള്ളവര്‍ക്കെല്ലാം ഫ്രീ ബിരിയാണി; വ്യത്യസ്ത ഓഫറുമായി റോയല്‍ ഫുഡ് കോര്‍ട്ട്

May 17, 2026
Google News 2 minutes Read
vd satheesan new cm of kerala press meet highlights

മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സതീശനെന്ന പേരുകാര്‍ക്കാകെ കൊച്ചി റോയല്‍ ഫുഡ് കോര്‍ട്ടിന്റെ വക ഗംഭീര ട്രീറ്റ്. നാളെ ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണി വരെ പേര് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് ഫ്രീ ബിരിയാണി ലഭിക്കുക. വി ഡി സതീശനുള്ള ആദരവാണിതെന്നാണ് റോയല്‍ ഫുഡ് കോര്‍ട്ട് അറിയിച്ചിരിക്കുന്നത്. ( royal food court offers free biriyani for ‘satheesans’)

എല്ലാ റോയല്‍ ഔട്ട്‌ലെറ്റുകളിലും ഓഫര്‍ ലഭ്യമെന്നാണ് പരസ്യത്തിലൂടെ അറിയിച്ചിരിക്കുന്നത്. പാഴസലല്ല ഡൈനിങ്ങിനാണ് ഓഫറെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വ്യത്യസ്ത പരസ്യം സോഷ്യല്‍ മീഡിയയിലും വൈറലാണ്. പേരുവിവരങ്ങള്‍ തെളിയിക്കുന്ന സതീശന്മാര്‍ക്ക് ഫുള്‍ ചിക്കന്‍ ബിരിയാണിയാണ് സൗജന്യമായി കിട്ടുക.

Read Also: വകുപ്പുകളില്‍ മാറ്റം; ഷിബു ബേബി ജോണിന് വനംവകുപ്പും നൈപുണ്യ വികസന വകുപ്പും

നാളെ 11 മണിക്കാണ് ടീം വിഡിഎസിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡിജിപി ചന്ദ്രശേഖര്‍ പറഞ്ഞു. വി ഡി സതീശന്‍ ഉള്‍പ്പെടെ 21 മന്ത്രിമാരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക.

Story Highlights : royal food court offers free biriyani for ‘satheesans’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here