Advertisement

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

May 18, 2026
Google News 3 minutes Read
ad thomas mla on navakerala sadass gunman attack and sit formation

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നവകേരള സദസ് പരിപാടിക്കിടെ ആലപ്പുഴയില്‍ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക നീതിയാണെന്നും രാഷ്ട്രീയ പ്രതികാരമായി ആരും കാണരുതെന്നും അന്ന് മര്‍ദനമേറ്റ എഡി തോമസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ( ad thomas mla on navakerala sadass gunman attack and sit formation)

നവകേരള സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചു’; ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കൂടി വേണ്ടിയുള്ള തീരുമാനമായി സര്‍ക്കാര്‍ തീരുമാനത്തെ കാണുന്നുവെന്ന് എഡി തോമസ് എംഎഎല്‍എ പറഞ്ഞു. 10 വര്‍ഷങ്ങളായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് പൊലീസ് മര്‍ദനമേറ്റത്. ജനാധിപത്യ പരമായി നടത്തുന്ന സമരങ്ങളെ കായികമായി അല്ല നേരിടേണ്ടതെന്നും നിയമപരമായി നേരിടണമെന്നും എല്ലാ സര്‍ക്കാരുകളും ഓര്‍മിക്കേണ്ടതാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നത്. രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന അദ്ദേഹത്തിന്റെ പ്രതികരണം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രോത്സാഹനമായെന്നും എഡി തോമസ് പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് വന്‍വിജയം നേടിയാണ് തോമസ് എംഎല്‍എയായത്.

Story Highlights : ad thomas mla on navakerala sadass gunman attack and sit formation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here