Advertisement

എന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണം, പിണറായി വിജയന്‍ തുടരട്ടേ: കെ കെ ശൈലജ

May 18, 2026
Google News 2 minutes Read
K. K. Shailaja says she will legally move against cyber attack

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും പരിശോധിക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പി കെ ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. (kk shailaja on cpim defeat in assembly election)

പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും ഡല്‍ഹിയില്‍ പറഞ്ഞു. തന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണമെന്നും ശൈലജ പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തുടരട്ടേ. അദ്ദേഹം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിബി അംഗം ഇരിക്കുമ്പോള്‍ മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നതിലാണ് അസാംഗത്യമുള്ളത്. പിണറായി വിജയന്‍ തന്നെയാകുന്നതില്‍ തങ്ങളാരും ഒരു തകരാറും കാണുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

Read Also: കണ്ണൂരില്‍ ആഹ്ലാദപ്രകടനത്തിനിടെ അപകടം: പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന് ദാരുണന്ത്യം

വലിയ തിരഞ്ഞെടുപ്പ് തോല്‍വിയാണ് പാര്‍ട്ടിക്ക് ഉണ്ടായതെന്നും മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ പറഞ്ഞു. തന്നെ പാര്‍ട്ടി എവിടെ തഴഞ്ഞുവെന്നാണ് പറയുന്നതെന്ന് കെ കെ ശൈലജ ചോദിച്ചു. നാട്ടിന്‍ പുറത്തുകാരിയായ കെ കെ ശൈലജയെ ഈ നിലയിലാക്കിയത് പാര്‍ട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : kk shailaja on cpim defeat in assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here