തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കൊച്ചിൻ ,തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ബോർഡുകൾക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.
ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി മിതമായ രീതിയിലായിരുന്നു ആഘോഷം.
Story Highlights : Mundathikode fireworks accident: High Court accepts suo motu petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




