അഴിച്ചുപ്പണിക്ക് തുടക്കം: പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ സ്ഥലംമാറ്റി
പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലമാറ്റം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെയും ജനറൽ സെക്രട്ടറി സിആർ ബിജുവിനെയും ആണ് സ്ഥലം മാറ്റിയത്. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. സ്ഥലംമാറ്റം സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.
സ്പെഷ്യൽ ബ്രാഞ്ചിൽ ആയിരുന്ന ആർ പ്രശാന്തിനെ മ്യൂസിയം എസ്എച്ച്ഒ പദവിയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ ആയിരുന്നു പ്രശാന്ത്. ജനറൽ സെക്രട്ടറി സിആർ ബിജുവിനെ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് കൊച്ചി സിറ്റിയിലേക്കാണ് മാറ്റിയത്. കൊച്ചി സിറ്റിയിലെ ഏതു പൊലീസ് സ്റ്റേഷനിലാണ് ബിജുവിനെ നിയമിക്കേണ്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ തീരുമാനമെടുക്കും.
Story Highlights : Police Officers Association office bearers transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




