ബോണസ് തർക്കം: സാംസങ് ഇലക്ട്രോണിക്സിൽ തൊഴിലാളികൾ പണിമുടക്കിലേക്ക്
ദക്ഷിണ കൊറിയൻ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ സാംസങ് ഇലക്ട്രോണിക്സിൽ തൊഴിലാളികൾ പണിമുടക്കിലേക്ക്. ബോണസ് സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് സമരം. 48,000 ത്തോളം തൊഴിലാളികളാണ് സമരരംഗത്തുള്ളത്. സെമികണ്ടക്ടർ നിർമാണ ഫാക്ടറിയിലെ തൊഴിലാളികളാണ് പണിമുടക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ 18 ദിവസത്തേക്ക് പൂർണമായും പണിമുടക്കുമെന്ന് പ്രഖ്യാപനം.
വാർഷിക പ്രവർത്തന ലാഭത്തിന്റെ 15 ശതമാനം തൊഴിലാളികൾക്ക് ബോണസായി വേണമെന്നാണ് യൂണിയന്റെ ആവശ്യം. പണിമുടക്ക് ആഗോള ചിപ്പ് വിപണിയെയും ഹാർഡ്‌വെയർ നിർമ്മാണത്തെയും പ്രതികൂലമായി ബാധിക്കും. ദക്ഷിണ കൊറിയയുടെ കയറ്റുമതിയുടെ 22.8% ഉം ആഭ്യന്തര ഓഹരി വിപണിയുടെ 26% ഉം സാംസങ്ങാണ് വഹിക്കുന്നത്, 1,20,000 ൽ അധികം ആളുകൾക്ക് തൊഴിൽ നൽകുകയും 1,700 വിതരണക്കാരുമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്
ലോജിക് ചിപ്പ് ബിസിനസുകളിലെ ജീവനക്കാർക്ക് 50% മുതൽ 100% വരെ ബോണസും സാംസങ് നിർദ്ദേശിച്ചു. ഈ ബോണസുകൾ ഈ വർഷത്തെ ഒറ്റത്തവണ പേയ്‌മെന്റായിരിക്കും. 2024-ൽ സാംസങ്ങിനെ ബാധിച്ചതിനേക്കാൾ കൂടുതൽ നാശനഷ്ടമുണ്ടാക്കുന്നതുമായിരിക്കും ഈ പണിമുടക്ക്. അന്ന് ഏകദേശം 6,000 തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു.
Story Highlights : Samsung’s South Korean union sticks to strike plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




