Advertisement

ആദ്യ ഫ്ലെക്സ് ഫ്യൂവൽ വാഹനം എത്തിക്കാൻ ടാറ്റ: ഈ വർഷം അവസാനം വിപണിയിൽ എത്തിയേക്കും

May 19, 2026
Google News 3 minutes Read

ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ പാസഞ്ചർ വാഹനം പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്‌സ്. 2026 അവസാനത്തോടെയോ 2027 ന്റെ തുടക്കത്തിലോ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. E85, E100 പോലുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള വാഹനങ്ങൾക്കുള്ള ചട്ടങ്ങൾ പുറത്തിറക്കാൻ ആലോചിക്കുന്നതിനിടെയാണ് ടാറ്റയുടെ നീക്കം.

2023 മുതൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാഹനങ്ങൾ E20-അനുസൃതമാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ ബ്രാൻഡ് തങ്ങളുടെ ഫ്ലെക്‌സ്-ഫ്യൂവൽ വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇലക്ട്രിക്, സിഎൻജി, ഹൈഡ്രജൻ വാഹന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറാനുള്ള ബ്രാൻഡിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

2025 ലെ ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്‌സ് പഞ്ച് ഫ്ലെക്സ്-ഫ്യുവൽ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. എന്നാൽ വ്യത്യസ്ത എഥനോൾ മിശ്രിതങ്ങളുമായി പൊരുത്തപ്പെടൽ സാധ്യമാക്കുന്നതിനായി ഇസിയു, ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം, എക്‌സ്‌ഹോസ്റ്റ് ആഫ്റ്റർ-ട്രീറ്റ്‌മെന്റ് സജ്ജീകരണം എന്നിവയിലെ പ്രധാന പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights : Tata says its first flex-fuel vehicle could be ready by end of 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here