Advertisement

അര നൂറ്റാണ്ടിനിടയിലെ ആദ്യ തോൽവി, നാദാപുരത്തെ തോൽവിയിൽ ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിക്കുമെതിരെ CPIൽ രൂക്ഷ വിമർശനം

May 20, 2026
Google News 1 minute Read

നാദാപുരത്തെ തോൽവിയിൽ ബിനോയ് വിശ്വത്തിനും, സത്യൻ മൊകേരിക്കുമെതിരെ രൂക്ഷ വിമർശനം. CPI നാദാപുരം മണ്ഡലം കമ്മിറ്റിയുടേതാണ് വിമർശനം. മന്ത്രി ചിഞ്ചു റാണി മന്ത്രി എന്ന നിലയിൽ പൂർണ പരാജയം. അര നൂറ്റാണ്ടിനിടയിലെ ആദ്യ തോൽവിയാണ് നാദാപുരത്ത് പാർട്ടി നേരിട്ടത്. ചാത്തന്നൂർ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന കമ്മറ്റിക്കാണ്. നാദാപുരത്ത് സ്ഥാനാർത്ഥി നിർണ്ണയം അമ്പേ പരാജയം. സ്ഥാനാർത്ഥിയായി മറ്റൊരാളുടെ പേര് ആദ്യഘട്ടത്തിൽ പ്രചരിപ്പിക്കുകയും പിന്നീട് മറ്റൊരു സ്ഥാനാർത്ഥിയെ നൂലിൽ കെട്ടി ഇറക്കിയത് വൻ തോൽവിക്ക് ഇടയാക്കിയെന്നും യോഗം വിലയിരുത്തി.

സ്ഥാനാർത്ഥിയുടെ ആദ്യകാല സംഘടന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. നേതാവിൻ്റെ ഭാര്യ എന്നത് ജനങ്ങൾക്കിടയിൽ മുറു മുറുപ്പിനിടയാക്കി. വസന്തത്തിന് പകരം ഗവാസോ , രജീന്ദ്രനോ ആയിരുന്നെങ്കിൽ ഇത്രയും കനത്ത തോൽവി ഉണ്ടാവുമായിരുന്നില്ല ഇ.കെ.വിജയൻ ആയിരുന്നെങ്കിൽ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച് കയറാമായിരുന്നു. 25 വർഷം മുൻപ് മണ്ഡലത്തിൽ എംഎൽഎ ആയിരുന്ന സത്യൻ മൊകേരിക്ക് ജനങ്ങൾക്കിടയിൽ സ്വാധിനം ചെലുത്താൻ കഴിഞ്ഞില്ല. സ്ഥാനാർത്ഥിയെ ഉൾകൊള്ളാൻ മുന്നണിക്ക് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു.

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും സി.പി.ഐക്കും കനത്ത തിരിച്ചടി നൽകിയ പ്രധാന പരാജയങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലേത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന നാദാപുരം ഇത്തവണ യു.ഡി.എഫ് അട്ടിമറിയിലൂടെ പിടിച്ചെടുത്തു. യു.ഡി.എഫ് രംഗത്തിറക്കിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ കെ.എം. അഭിജിത്ത് എന്ന യുവനേതാവിന്റെ ജനപ്രീതി മണ്ഡലത്തിൽ വലിയ ചലനമുണ്ടാക്കി. മുൻ തെരഞ്ഞെടുപ്പുകളിൽ നേരിയ വോട്ടുകൾക്ക് കോൺഗ്രസ് തോറ്റ മണ്ഡലത്തിൽ, ഒരു യുവ സ്ഥാനാർത്ഥിയെ കൊണ്ടുവന്നതിലൂടെ യുവ വോട്ടർമാരെയും നിഷ്പക്ഷ വോട്ടർമാരെയും ആകർഷിക്കാൻ യു.ഡി.എഫിന് സാധിച്ചു.

Story Highlights : cpi nadapuram committee against binoy viswam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here