Advertisement

നീറ്റ് കെമിസ്ട്രി പരീക്ഷയുടെ മുഴുവന്‍ ചോദ്യങ്ങളും ചോര്‍ന്നതായി കണ്ടെത്തല്‍; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ പുനഃസംഘടനയ്ക്ക് നീക്കം

May 20, 2026
Google News 1 minute Read

നീറ്റ് കെമിസ്ട്രി പരീക്ഷയുടെ മുഴുവന്‍ ചോദ്യങ്ങളും ചോര്‍ന്നതായി കണ്ടെത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ പുനഃസംഘടന നടത്താനാണ് നീക്കം. മുന്‍ പരീക്ഷ നടത്തിപ്പില്‍ കണ്ടെത്തിയ വീഴ്ചകള്‍ പരിഹരിച്ച് നീറ്റ് യുജി പുനഃപരീക്ഷ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ നിര്‍ദേശം നല്‍കി.

ആഭ്യന്തര പരിശോധനയിലാണ് നീറ്റ് കെമിസ്ട്രി ചോദ്യപേപ്പറിന്റെ നൂറ് ശതമാനം ചോദ്യങ്ങളും ചോര്‍ന്നതായി കണ്ടെത്തിയത്. എല്ലാ ചോദ്യങ്ങളും മാതൃക ചോദ്യപേപ്പറിന് സമാനമായിരുന്നുവെന്ന് കണ്ടെത്തി. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ 27 പേരുടെ പേരുകള്‍ സിബിഐക്ക് കൈമാറി.

Read Also: മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശകള്‍ക്ക് അനുസൃതമായാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയിലെ എന്‍ടിഎ ആസ്ഥാനത്ത് എന്‍എസ്യുഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തല മൊട്ടയടിച്ച് പ്രതിഷേധിക്കാന്‍ എത്തിയ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.

ജൂണ്‍ 21 നടക്കുന്ന പുനഃപരീക്ഷയില്‍ മുന്‍ പരീക്ഷകളില്‍ ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച് കര്‍ശന സുരക്ഷയോടെ പരീക്ഷ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷ സംബന്ധിച്ച് തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം.

Story Highlights : Entire NEET Chemistry exam questions leaked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here