Advertisement

‘ജീവനുള്ള പാർട്ടിയായതുകൊണ്ട് വിമർശനങ്ങൾ ഉണ്ടാകും, ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് തിരിച്ചുവന്ന ചരിത്രമുണ്ട്’; എം വി ജയരാജൻ

May 20, 2026
Google News 1 minute Read
m v jayarajan

എറണാകുളം പാര്യത്ത്‌കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം നേതാവ് എം വി ജയരാജൻ. സ്ത്രീകളെ പോലും പൊലീസ് മർദിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമാകുമ്പോഴാണ് ഈ ക്രൂരത. യുഡിഎഫിന്റെ പൊലീസ് നയം വ്യക്തമെന്നും എം വി ജയരാജൻ വിമർശിച്ചു. ഏതെങ്കിലും ഒരു വ്യക്തിക്കല്ല പാർട്ടിക്കാണ് തോൽവി ഉണ്ടായത്.

ജീവനുള്ള പാർട്ടിയായതുകൊണ്ട് വിമർശനങ്ങൾ ഉണ്ടാകും. ഇതിനേക്കാൾ വലിയ പരാജയത്തിൽ നിന്ന് പാർട്ടി തിരിച്ചുവന്ന ചരിത്രമുണ്ടെന്നും എം വി ജയരാജൻ വ്യക്തമാക്കി. എറണാകുളം പാര്യത്ത്‌കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതിയാണ്‌ കാണിച്ചിട്ടുള്ളത്‌. നേരത്തെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ 14 തവണ പൊലീസ്‌ വന്നിട്ടുണ്ടെങ്കിലും യാതൊരു അക്രമവും ഉണ്ടായിരുന്നില്ല. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി 48 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും പൊലീസ്‌ അക്രമകാരികളായി പാവപ്പെട്ടവരെ അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്‌.

ജനങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ വന്ന സിപിഐഎം ഏരിയാ സെക്രട്ടറിയേയും, മറ്റ്‌ പ്രവര്‍ത്തകരേയും അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുന്നതിനാണ്‌ ഇവര്‍ തയ്യാറായിട്ടുള്ളത്‌. ഇവിടുത്തെ അക്രമത്തെ പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകരെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന്‌ എം.വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Story Highlights : m v govindan on protest eviction in malayidoamthuruth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here