Advertisement

‘പരമ്പരാഗത മേഖലക്കടക്കം ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ പരിഗണന നൽകും’; മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

May 20, 2026
Google News 1 minute Read
ഏകീകൃത സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയില്‍ നിരവധി ന്യൂനപക്ഷങ്ങളുണ്ട്. അവയെല്ലാം സംരക്ഷിച്ചുപോകേണ്ട സംസ്‌കാരമാണ്. അതിന് എതിരായി കൊണ്ടുവരുന്ന ഒറ്റ നിയമം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം മുസ്ലീം ലീഗ് സംഘടിപ്പിക്കാന്‍ പോകുന്ന സെമിനാറില്‍ സിപിഐഎമ്മിനെ ക്ഷണിക്കുമോ എന്നതില്‍ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.(Uniform civil code is not practicable in India says P.K. Kunhalikutty

പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തിരുവന്തപുരത്ത് ടെക്സ്റ്റെൽ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കൈത്തറി, നെയ്ത്ത് അടക്കമുള്ള മേഖലകളുടെ സാധ്യതകൾ വിപുലമാക്കണം. നിലവിൽ ടെക്‌സ്റ്റെൽ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന് നിർദേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ സംബന്ധിച്ച് നിലവിൽ അനേകം തൊഴിലാളികൾ ഉൾപ്പെടുന്നതും വിപുലമായ തൊഴിവസരങ്ങൾക്കുള്ള സാധ്യതയുമാണ് വസ്ത്ര നിർമാണ, വ്യാപാര രംഗം നൽകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യൺ യു.എസ്. ഡോളർ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്.

Story Highlights : p k kunhalikutty about textile industry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here