Advertisement

മൊഹ്സിൻ നഖ്‌വി ഇറാനിലേക്ക്; ഇറാൻ – അമേരിക്ക സംഘർഷം അവസാനിപ്പിക്കണം, അവസാനവട്ട ശ്രമവുമായി പാകിസ്താൻ

May 20, 2026
Google News 1 minute Read

ഇറാൻ – അമേരിക്ക മധ്യസ്ഥ ചർച്ചകൾക്ക് വീണ്ടും ശ്രമിച്ച് പാകിസ്താൻ. ഇറാൻ – അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി പാകിസ്താൻ. പാക്ക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ഇറാനിലേക്ക് തിരിക്കും. രണ്ടാം ഘട്ട സമാധാന ചർച്ചകളിലേക്ക് ഇറാനെയും അമേരിക്കയെയും എത്തിക്കാൻ നീക്കം. ഇറാനിലെ സന്ദർശന വേളയിൽ, പ്രാദേശിക, നയതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നഖ്‌വി മുതിർന്ന ഇറാനിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ, ടെഹ്‌റാനിൽ സന്ദർശനം നടത്തിയ നഖ്‌വി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഇറാൻ ഉൾപ്പെട്ട സമീപകാല സംഘർഷങ്ങളെത്തുടർന്ന് പ്രാദേശിക സ്ഥിരതയെയും വെടിനിർത്തലിനെയും പിന്തുണയ്ക്കുന്നതിൽ പാകിസ്താന്റെ പങ്കിനെ പ്രസിഡന്റ് പെസെഷ്കിയാൻ അഭിനന്ദിച്ചു.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക സൈനിക നീക്കവുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യ പ്രതിരോധ കരാറിന്റെ ഭാഗമായി ഏകദേശം 8,000 സൈനികരെയും ഒരു സ്ക്വാഡ്രൻ യുദ്ധവിമാനങ്ങളെയും പാകിസ്താൻ സൗദി അറേബ്യയിലേക്ക് അയച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദിയുടെ അതിർത്തികൾ സംരക്ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

Story Highlights : pak minister Mohsin Naqvi to Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here