Advertisement

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍

May 21, 2026
Google News 1 minute Read
cjp

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും ഇങ്ങനെ ഭയക്കുന്നത് എന്തിനെന്നും സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ് ചോദിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് പറഞ്ഞു.

മരവിപ്പിച്ചതിന് പിന്നാലെ എക്‌സില്‍ പുതിയ അക്കൗണ്ടുമായി രംഗത്തെത്തി. കോക്രോച്ച് ഈസ് ബാക് എന്നാണ് പുതിയ അക്കൗണ്ടിന്റെ പേര്. ഇല്ലാതാക്കാമെന്ന് കരുതിയോ എന്ന ചോദ്യത്തോടെയാണ് അക്കൗണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പാര്‍ഡി പാര്‍ട്ടിയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാര്‍ട്ടി.വെറുമൊരു ഇന്റര്‍നെറ്റ് തമാശയായി തുടങ്ങിയ ഈ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് അംഗങ്ങളായത്. തൊഴിലില്ലായ്മ പരീക്ഷാ വിവാദങ്ങള്‍ തുടങ്ങിയവയോട് പ്രതിഷേധിക്കാനുള്ള യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വലിയൊരു താവളമായി ഈ ഓണ്‍ലൈന്‍ കൂട്ടായ്മ മാറി. പാര്‍ട്ടി മാറുന്ന ജനപ്രതിനിധികള്‍ക്ക് 20 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തുക, വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാര്‍ക്ക് രാജ്യസഭാ സീറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും സിജെപി മുന്നോട്ടുവയ്ക്കുന്നു.

ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ അഭിജീത് ദിപ്‌കെയാണ് സിജെപിയുടെ സ്ഥാപകന്‍. 2020 മുതല്‍ 2023വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമിലെ അംഗവുമായിരുന്നു അഭിജിത്ത്.സമൂഹമാധ്യമങ്ങളില്‍ ബിജെപിയെ പിന്തള്ളിയും കോക്രോച്ച് ജനതാ പാര്‍ട്ടി മുന്നോട്ടു പോവുകയാണ്. ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് 80 ലക്ഷം ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ നാല് ദിവസം കൊണ്ട് തന്നെ ഒരു കോടിയില്‍ അധികം പേരാണ് സിജെപിയുടെ പേജ് ഫോളോ ചെയുന്നത്.

Story Highlights : Cockroach Janta Party X account frozen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here