‘മെസി വരുമെന്ന് പ്രതീക്ഷ നല്‍കിയ മുന്‍ഗാമിയെപ്പോലെ വാഗ്ദാനങ്ങള്‍ നല്‍കി തലക്കെട്ടുകള്‍ സൃഷ്ടിക്കാനാഗ്രഹിക്കുന്നില്ല’; മന്ത്രി ഒ ജെ ജനീഷ്
മെസി വരുമെന്ന് പ്രതീക്ഷ നല്‍കിയ മുന്‍ഗാമിയെപ്പോലെ വാഗ്ദാനങ്ങള്‍ നല്‍കി തലക്കെട്ടുകള്‍ സൃഷ്ടിക്കാനാഗ്രഹിക്കുന്നില്ലെന്ന് കായിക യുവജനകാര്യമന്ത്രി ഒ ജെ ജനീഷ്. പ്രസ് ക്ലബ് സംഘടിപ്പിച്ച കുട്ടിക്കൂട്ടെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിലും യുവാക്കളിലും ഡിജിറ്റല്‍ അഡിക്ഷന്‍ കൂടിവരുന്ന സാഹചര്യമുണ്ട്. ഇത് തരണം ചെയ്യാന്‍ പരിശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കായിക യുവജന മേഖലക്കായി വ്യത്യസ്തമായ ആശയങ്ങള്‍ മനസ്സിലുണ്ടെന്നും മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയല്‍ ജനീഷ് പറഞ്ഞു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയെടുത്തും സെല്‍ഫിക്ക് പോസ് ചെയ്തും ആദ്യ പരിപാടി ജനീഷ് ഗംഭീരമാക്കി. ചടങ്ങില്‍ ചലച്ചിത്രതാരം ജിബിന്‍ ഗോപിനാഥ് മുഖ്യാതിഥിയായി.
കെഎല്‍ 01 സി 8308 ആണ് ജനീഷ് കുമാറിന്റെ കാറിന്റെ നമ്പര്‍. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച ജനീഷിന്റെ ഭൂരിപക്ഷമാണ് 8308. കേരള സ്റ്റേറ്റിന്റെ പത്താം നമ്പര്‍ വാഹനമാണ് ജനീഷിന് അനുവദിച്ചിരിക്കുന്നത്.
ജനീഷ് കായിക മന്ത്രിയാകുമെന്ന വാർത്തകൾക്കിടയിലാണ് കാറിൻ്റെ ഔദ്യോഗിക നമ്പറും ശ്രദ്ധേയമാകുന്നത്. ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഫുട്‌ബോളില്‍ മെസ്സിയും ജേഴ്‌സിയില്‍ പതിച്ച നമ്പര്‍ ആണിത്. എന്നാല്‍ ഇക്കാര്യം താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഭാര്യ ശ്രീലക്ഷ്മിയാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ജനീഷ് പറയുന്നു.
Story Highlights : minister o j janeesh attended his first programe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




