Advertisement

ഡിസൈനിലും രൂപത്തിലും അടിമുടി മാറ്റം: ടിയാ​ഗോയുടെ മുഖം മിനുക്കി ടാറ്റ

May 21, 2026
Google News 2 minutes Read

ടാറ്റയുടെ എൻട്രി ലെവൽ വാഹനമായ ടിയാോ​ഗയ്ക്ക് ഇനി പുതിയ മുഖം. അടിമുടി മാറ്റിത്തിനൊരുങ്ങുകയാണ് ടിയാ​ഗോ. മെയ് 28ന് പുതിയ ടിയാ​ഗോ അവതരിപ്പിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. കാർ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും, ടാറ്റയുടെ ടീസറുകൾ സൂചിപ്പിക്കുന്നത് ഈ അപ്‌ഡേറ്റ് വെറുമൊരു വിഷ്വൽ റിഫ്രഷ് മാത്രമല്ല എന്നാണ്. റെഗുലർ ടിയാഗോയ്ക്ക് ഒപ്പം ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും എത്തും.

നിലവിലുള്ള ടിയാഗോയിൽ നിന്നു ഏറെ വ്യത്യസ്തമായി ഡിസൈനിലും രൂപത്തിലും വലിയ അഴിച്ചുപണിയാണ് ടാറ്റ വരുത്തിയിരിക്കുന്നത്. ടിയാഗോ ഇവിയിൽ 360-ഡിഗ്രി ക്യാമറ ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതലമുറ ടിയാഗോയുടെ ഇന്റീരിയർ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പരിഷ്കരിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ കാറിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം മെക്കാനിക്കലായുള്ള മാറ്റത്തിന് ടാറ്റ മോട്ടോഴ്‌സ് മുതിർന്നിട്ടില്ലെന്നാണ് വിവരം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ഇത് മുന്നോട്ട് കൊണ്ടുപോകുക. സിഎൻജി ഓപ്ഷനിലും ഇത് ലഭ്യമാകും. 75.5 എച്ച്പി പവറും 96.5 എൻഎം ടോർക്കുമാണ് സിഎൻജി മോഡലിന്റെ കരുത്ത്.

Story Highlights : Next-gen Tata Tiago revealed ahead of May 28 launch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here