Advertisement

‘സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് പരമസുഖം,ജയില്‍ മാറ്റണം’; മുഖ്യമന്ത്രിയെ കാണാന്‍ പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ കുടുംബം

May 21, 2026
Google News 3 minutes Read
periya double murder case: Sarath Lal's father will meet cm soon

പെരിയ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി ശരത് ലാലിന്റെ കുടുംബം. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പുറത്തുണ്ടെന്നും അവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പുനരന്വേഷണം കൊണ്ട് മാത്രമേ സാധിക്കൂ എന്നും ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് സുഖവാസമായിരുന്നു. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും സത്യനാരായണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (periya double murder case: Sarath Lal’s father will meet cm soon)

കഴിഞ്ഞ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നിലകൊണ്ടതെന്ന് സത്യനാരായണന്‍ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ അവര്‍ക്ക് ചുമതലയുള്ളതുപോലെയാണ് അവര്‍ പെരുമാറിയത്. പത്ത് പ്രതികളേയും ഇപ്പോള്‍ പരോളില്‍ വിട്ടിരിക്കുകയാണ്. പ്രതികള്‍ക്ക് ജയിലില്‍ വലിയ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതിനാല്‍ അവരെ ജയില്‍ മാറ്റമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ശരത്‌ലാലിന്റെ പിതാവ് പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവര്‍ക്ക് പരമസുഖമാണ്. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ലോകത്തിന്റെ ഏത് കോണില്‍പ്പോയാലും മലയാളി ഈ തിയതി മറക്കില്ലല്ലോ, ആ ആളേയും; ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍

ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്കാണ് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാംപ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. ഇവര്‍ അഞ്ച് പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇവര്‍ നാട്ടിലെത്തി. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോള്‍ ലഭിക്കുന്നത്.

Story Highlights : periya double murder case: Sarath Lal’s father will meet cm soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here