പിണറായി വിജയന്‍ പ്രോ ടെം സ്പീക്കറിനരികിലെത്തിയപ്പോള്‍; കേരളം ഉറ്റുനോക്കിയിരുന്നു, കണ്ടു, മനസ് നിറഞ്ഞു; സത്യപ്രതിജ്ഞാ ചടങ്ങിനിടയിലെ ചില ‘ഗോള്‍ഡന്‍ മൊമെന്റ്‌സ്’
പതിനാറാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഹൃദയസ്പര്‍ശിയായ, വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് കേരളത്തിന് സമ്മാനിച്ചത്. പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍- പിണറായി വിജയന്‍ ഹസ്തദാനവും ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷര്‍ട്ടണിഞ്ഞ് സൈക്കിളില്‍ സഭയിലേക്ക് ചാണ്ടി ഉമ്മന്റെ വരവും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള സന്ദീപ് വാര്യരുടെ വേറിട്ട സത്യപ്രതിജ്ഞയും മറ്റും ഏറെ ചര്‍ച്ചയാകുകയാണ്. (Pinarayi Vijayan-G Sudhakaran viral moments mla swearing in ceremony)
ജി സുധാകരനെതിരെ പിണറായി വിജയന്‍ പറഞ്ഞ അധിക്ഷേപകരമെന്ന് വിലയിരുത്തപ്പെട്ട വാക്കുകള്‍ മലയാളി മറക്കാത്ത സാഹചര്യത്തില്‍ ഇന്ന് അവര്‍ തമ്മിലുള്ള കൂടിക്കാഴ്ച എങ്ങനെയാകുമെന്ന് ഉറ്റുനോക്കിയിരിക്കുകയായിരുന്നു മലയാളികള്‍. രാഷ്ട്രീയ മാന്യതയും പക്വതയുമുള്ള രണ്ട് നേതാക്കളേയാണ് ഇന്ന് കേരളം അവിടെ കണ്ടത്. ചേമ്പറിലെത്തി പ്രോ ടെം സ്പീക്കറെ കാണാന്‍ പിണറായി വിജയനെത്തിയതും സീറ്റില്‍ നിന്ന് നടന്നുപോയി ജി സുധാകരന്‍ ഹസ്തദാനം ചെയ്തതും ഇരുവരും പരസ്പരം ചേര്‍ത്ത് പിടിച്ച് പുഞ്ചിരിച്ചതും കക്ഷിരാഷ്ട്ര ഭേദമന്യേ എല്ലാവരുടേയും ഉള്ളുനിറയ്ക്കുന്ന കാഴ്ചയായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്ത പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനും ശ്രദ്ധനേടി.
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത പേരിനെച്ചൊല്ലി ഇപ്പോഴും ചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല. വടശ്ശേരി ദാമോദരമേനോന്‍ സതീശന്‍ എന്ന പേരുപറഞ്ഞാണ് മുഖ്യമന്ത്രി ഇന്നും സത്യപ്രതിജ്ഞ ചെയ്തത്. ഇടത് അംഗങ്ങള്‍ ഭൂരിഭാഗവും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ടി ബെല്‍റാമിനെപ്പോലെ യുഡിഎഫിലെ ചുരുക്കം എംഎല്‍എമാരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. മുരളീധരന്റെ ഇംഗ്ലീഷ് സത്യപ്രതിജ്ഞയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടി ലഭിച്ചിരുന്നു. ഇന്നും ഇംഗ്ലീഷില്‍ തന്നെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷിലായിരുന്നു സന്ദീപ് വാര്യരുടെ സത്യപ്രതിജ്ഞ. ജയ് സംവിധാന്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ലക്ഷക്കണക്കിന് രൂപ പ്രചാരണത്തിന് പൊടിക്കാതെ ഒരു ചെറിയ സൈക്കിളില്‍ കറങ്ങിയാണ് ചാണ്ടി ഉമ്മന്‍ വമ്പന്‍ ഭൂരിപക്ഷം നേടിയിരുന്നത്. ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയ്ക്കുള്ള വരവും സൈക്കിളില്‍ തന്നെയായി എ്‌നനത് കൗതുകക്കാഴ്ചയായി. ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. അത് ഹൃദയസ്പര്‍ശിയായ കാഴ്ചയായി.
Story Highlights : Pinarayi Vijayan-G Sudhakaran viral moments mla swearing in ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




