‘നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള MLA ഓഫിസ് ജൂൺ ആദ്യം’; രാജീവ് ചന്ദ്രശേഖർ
നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള MLA ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്ന് നേമം MLA രാജീവ് ചന്ദ്രശേഖർ. വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ MLA ആക്കിയത് അവരുടെ ജീവതത്തിൽ വിത്യാസം കൊണ്ടു വരാനാണന്നും നേമം MLA രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എല്ലാ ആഴ്ചയും രണ്ടു ദിവസം MLA ഓഫിസിലും, ഒരു ദിവസം ബിജെപി സംസ്ഥാന ഓഫിസിലും ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഈമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രണ്ടു മാസം കൂടും തോറും വാർഡ്തല ജന സമ്പർക്കങ്ങൾ മേയറെയും, ഡെപ്യുട്ടി മേയറെയും അതാത് വാർഡ് കൗൺസിലർമാരെയും ഉൾപ്പെടുത്തി നടത്തുമെന്നും, നേമത്ത് വികസനം കൊണ്ടു വരാൻ തിരുവനന്തപുരം നഗരസഭ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവകളോട് ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേമം മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം, വെള്ളക്കെട്ടിനുള്ള പരിഹാരം എന്നിവയിലായിരിക്കും തൻ്റെ ആദ്യ ഇടപെടൽ ഉണ്ടാവുക എന്നും രാജിവ് ചന്ദ്രശേഖർ കൂട്ടി ചേർത്തു.
ജനാധിപത്യത്തിൽ പൂട്ടും താക്കോലും ജനങ്ങളുടെ പക്കലാണന്നും, നേമത്ത് വരാനിരിക്കുന്നത് വികസനത്തിൻ്റെ നാൾ വഴികളായിരിക്കുമെന്നും, തിരുവനന്തപുരം സിറ്റി ജില്ലയിൽ നിന്ന് രണ്ടു MLA മാർ ഉണ്ടായതും, കോർപ്പറേഷൻ ഭരണം ലഭിച്ചതും തിരുവനന്തപുരം നഗരവാസികളിൽ ബിജെപിയിൽ അർപ്പിച്ച വലിയ വിശ്വാസത്തിൻ്റെ തെളിവാണന്ന് പരിപാടിയിൽ സംസാരിച്ച ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
Story Highlights : Rajeev chandrasekhar mla office 24hr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




